തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളജുകളിലേക്ക് 2026-27 വർഷത്തെ ബിഎസ്സി നഴ്സിംഗ് മറ്റ് അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ജൂലൈ 10 വരെ അപേക്ഷ സമർപ്പിക്കാം.
www.lbscentre.kerala. gov.in വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ജൂലൈ എട്ടുവരെ ഒടുക്കാം.
ജനറൽ, എസ്ഇബിസി വിഭാഗക്കാർക്ക് 800 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 400 രൂപയുമാണ്. പ്രോസ്പെക്ടസ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.